പോൺ എന്ന ലഹരിയും അതുണ്ടാക്കുന്ന അനന്തരഫലങ്ങളും

മനുഷ്യരാശിയുടെ ചരിത്രത്തിൽ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിച്ച ഒന്നാണ് internet ന്റെ കടന്നുവരവ് ഇന്ന് പുതിയ അറിവുകൾ നേടുന്നതിനും കഴിവുകൾ സ്വായത്തമാക്കുന്നതിനും ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് മാത്രം സാധ്യമാകുന്ന തരത്തിലേക്ക് ലോകം മാറി. Chat gpt പോലെയുള്ള ആപ്പുകൾ ലോകത്തിലെ എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ഉള്ള വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്ന തരത്തിലേക്ക് വളർന്നു കഴിഞ്ഞു.

ഏതൊരു വസ്തുവിനെ പോലെയും ഗുണഫലങ്ങളും ദോശഫലങ്ങളും ഇന്റർനെറ്റിനും ഉണ്ട് ഈ ദോഷഫലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്മാർട്ട് ഫോണിന്റെ കടന്നുവരവോടെ യുവാക്കളിൽ ഉണ്ടായ porn addiction. അമേരിക്കയിലെ common sense media 1300 ഓളം വിദ്യാർത്ഥികളിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ വിദ്യാർത്ഥികളിൽ 75% വരുന്നവർ 17 വയസ്സിനു മുമ്പ് porn video കണ്ടവരോ കാണുന്ന ശീലം ഉള്ളവരോ ആണ് ,അത് പോലെ നമ്മുടെ ഇന്ത്യയുടെ കാര്യം നോക്കുകയാണെങ്കിൽ ലോകത്ത് പോൺ വീഡിയോ കാണുന്നവരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ.

പുറമേനിന്ന് വീക്ഷിക്കുമ്പോൾ പ്രത്യേകിച്ച് ദോഷഫലങ്ങൾ ഒന്നുമില്ലാത്ത ഒരു entertainment ആയ ഒന്നാണ് porn video കളുടെ ഉപയോഗം എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. എന്നാൽ ഇതിന്റെ ഉപയോഗം മനുഷ്യനിൽ ശാരീരികമായും മാനസികമായും നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ്.

Porn video സ്ഥിരമായി കാണുന്നവരിൽ ലൈംഗിക വൈകൃതങ്ങൾ കണ്ടുവരുന്നതായി ആധുനിക പഠനങ്ങൾ പറയുന്നുണ്ട്. ഇത് പിന്നീട് സ്ത്രീകളെ ആക്രമിക്കുന്നതിലേക്കും ലൈംഗിക ചൂഷണം നടത്തുന്നതുപോലെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് വരെ നീണ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

1974 -1978 കാലഘട്ടത്തിൽ മുപ്പതിലേറെ സ്ത്രീകളെ ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ  ted bunny എന്ന സീരിയൽ കില്ലർ  തന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പുള്ള അഭിമുഖത്തിൽ, violent പോൺ വീഡിയോകളും, അശ്ലീല സാഹിത്യ ഗ്രന്ഥങ്ങളും തന്നെ സ്വാധീനിച്ചതിനെ കുറിച്ച് പറയുന്നുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ സ്ഥിരമായി കണ്ടതിനുശേഷം അത് യഥാർത്ഥ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ഒരു ത്വര തന്നിൽ ഉണ്ടായെന്ന് ഈ ഇന്റർവ്യൂയിൽ ഇയാൾ പറയുന്നുണ്ട്.

ഇംഗ്ലണ്ടിലെ പ്രമുഖ സ്ത്രീപക്ഷ പ്രവർത്തകയും എഴുത്തുകാരിയും ആയിരുന്ന catherine itzin അവരുടെ പ്രശസ്ത ഗ്രന്ഥമായ  pornography women violence and civil liberties എന്ന പുസ്തകത്തിൽ porn video കളെ സംബന്ധിച്ചുള്ള നിരവധി പ്രബന്ധങ്ങൾ പഠനവിധേയമാക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും porn വീഡിയോകൾ മനുഷ്യനെ വളരെ മോശകരമായ രീതിയിൽ സ്വാധീനിക്കും എന്ന് അഭിപ്രായം ഉള്ളവയാണ്.

അതുപോലെതന്നെ അമേരിക്കയിലെ കാലിഫോർണി യൂണിവേഴ്സിറ്റിയിലെ neil m malamuth സഹപ്രവർത്തകരും  Pornography and Attitudes Supporting Violence Against Women: Revisiting the Relationship in Nonexperimental Studies എന്ന വിഷയത്തിൽ നടത്തിയ പഠനത്തിൽ hard porn video( ഹിംസാത്മക പോൺ) കാണുന്നവരിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്താനുള്ള സാധ്യത വളരെ കൂടുതലായി കാണുന്നു എന്ന നിഗമനത്തിലേക്കാണ് അവർ എത്തിയത്

ഇനി നമുക്ക് ഇന്ത്യയിലേക്ക് വരുകയാണെങ്കിൽ സ്ത്രീകൾക്കെതിരായുള്ള ലൈംഗിക അതിക്രമ കേസുകളിലെ നിരവധി പ്രതികളിൽ  പോൺ വീഡിയോകളുടെ സ്വാധീനം ഉണ്ടായതായി നമുക്ക് കാണാൻ സാധിക്കും. 2024 രാജ്യത്തെ തന്നെ നടുക്കിയ  kolkata doctor rape -murder case  ലെ പ്രതിയായിരുന്ന സഞ്ജയ് റോയ് violent porn വീഡിയോകൾ കാണുന്ന ആൾ ആയിരുന്നെന്നും ഇത്തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചതായി വെസ്റ്റ് ബംഗാൾ പോലീസ് വ്യക്തമാക്കിയിരുന്നു.അതുപോലെതന്നെ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച 2012ലെ നിർഭയ കേസിലെ പ്രതികളിൽ ചിലർ violent porn സ്ഥിരമായി കാണുന്നവർ ആണെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.ഇതുപോലെതന്നെ സ്ത്രീകൾക്കെതിരായുള്ള നിരവധി ലൈംഗിക അതിക്രമ കേസുകളിലെ  പ്രതികൾ പോൺ വീഡിയോകൾക്ക് അടിമപ്പെട്ടവർ ആയിരുന്നു എന്നും  ഇത് അവരെ സ്വാധീനിച്ചേക്കാം എന്നും ഉള്ള  വാദങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്

മേൽ പറഞ്ഞ കാര്യങ്ങൾ porn industry യുടെ ദൂഷ്യവശങ്ങളിലേക്കും, ഇതൊരു നിസ്സാരവൽക്കരിക്കപ്പെടേണ്ട വിഷയമല്ല എന്നതിലേക്കും വിരൽ ചൂണ്ടുന്ന തെളിവുകളാണ്. ദിവസേന പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ മോഡേൺ AI യുഗത്തിൽ porn website കൾ ഉപയോഗിക്കുന്നതിൽ   കർശനമായ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ട് വരേണ്ടതും, ജനങ്ങൾക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതും ഇവ മൂലം സമൂഹത്തിൽ ഉണ്ടാകുന്ന വിപത്തുകൾ തടയാൻ ഒരു പരിധി വരെ സാധിക്കും. ഇതിനായി കൃത്യമായ നിയമനിർമാണങ്ങൾ നടത്തുന്നതിനും പുതിയ പരിപാടികൾ ആവിഷ്കരിക്കുന്നതിനും ഗവർമെന്റുകൾ പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്

Support the Mission

We are an early NGO with limited financial support. Help us foster recoveries and continue to educate and raise awareness on the harmful effects of pornography and sexual exploitation.

Donate to detoxmind